പാലക്കാട് : ഊരുവിലക്കിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത 277/23 നമ്പര്‍ കേസില്‍ അന്വേഷണം ത്വരിതപ്പെടു ത്തി കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാ ശ കമ്മീഷന്‍. ഊരുവിലക്കും സമുദായ വിലക്കും അനുഭവിക്കുന്ന കുടുംബത്തിന് നീതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീ ഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. കോങ്ങാട് സ്വദേശിനി കെ.ഗോപിക മാര്‍ച്ച് 20ന് കോങ്ങാട് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടു ള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയും എതിര്‍കക്ഷികളായ കൃഷ്ണന്‍, ഷണ്‍ മുഖന്‍, ശെല്‍വരാജ്, ഹരിദാസ് എന്നിവരും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്ന് റിപ്പോര്‍ട്ടി ലുണ്ട്. മാര്‍ച്ച് 19ന് ഹരിദാസ് എന്നയാളുടെ വിവാഹ നിശ്ചയത്തിന് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പരാതിക്കാരിയും പിതാവും എതിര്‍കക്ഷികളും ഒരേ ബസില്‍ കയറി യെങ്കിലും എതിര്‍കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാതിക്കാരി ബസില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് എതിര്‍കക്ഷികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ശക്തമായ താക്കീത് നല്‍കി വിട്ടയച്ചു. പരാതിക്കാരി പൊലിസിനെതിരെ ജില്ലാ പൊലിസ് മേധാ വിയ്ക്ക് നല്‍കിയ പരാതിയില്‍ 277/2023 നമ്പറായി കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഊരു വിലക്കും സമുദായവിലക്കും ഇപ്പോഴും തുടരുകയാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!