മണ്ണാര്‍ക്കാട്: 2021 ജനുവരി മുതല്‍ അധ്യാപകര്‍ക്കും സംസ്ഥാന ജീവനക്കാര്‍ക്കും ലഭി ക്കേണ്ട ആറ് ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന വ്യാപകമായി ക്ഷാമബത്ത ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ വിശദീക രണ കാംപയിനും ഉപജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരവും നടത്തി. ജില്ലാ തല ഉദ്ഘാടനം മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്സില്‍ കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സലീം നാലകത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പാറോക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് ഇ.ആര്‍. അലി, എന്‍.ഷാനവാസലി, ലെഫ്.പി.ഹംസ,ട ി.കെ. അബ്ദു ല്‍സലാം ,ടി.പി.മന്‍സൂര്‍, സി.പി.മൊയ്തീന്‍, പി.മുഹമ്മദലി സംസാരിച്ചു. പട്ടാമ്പിയില്‍ ജില്ലാ പ്രസിഡന്റ് നാസര്‍ തേളത്തും ഒറ്റപ്പാലത്ത് സംസ്ഥാന സെക്രട്ടറിയേറ്റംഗം കാസിം കുന്നത്തും തൃത്താലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കല്ലിങ്ങല്‍ മുഹമ്മദലിയും ഷൊ ര്‍ണൂരില്‍ ജില്ലാ സെക്രട്ടറി കെ.ഷറഫുദ്ദീനും പാലക്കാട്ട് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ടി.എം.സ്വാലിഹും കൊല്ലങ്കോട്ട് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എം.കെ.സൈത് ഇബ്രാ ഹിമും ഉദ്ഘാടനം ചെയ്തു.സി.ഖാലിദ്,പി.അബ്ദുല്‍ നാസര്‍, കെ.എ.മനാഫ്,കെ. എം.സാലി ഹ,ടി.ഷൗക്കത്തലി,ഹംസത്ത് മാടാല തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു