മണ്ണാര്‍ക്കാട് :സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി റിയാസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ടൗണില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി ആര്യമ്പാവില്‍ സമാപിച്ചു.ബ്ലോക്ക് ട്രഷറര്‍ ഷാജ് മോഹന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.ശ്രീരാജ് വെള്ളപ്പാടം അധ്യക്ഷനായി.സുഭാഷ് ചന്ദ്രന്, റംഷീക്ക്,സുഗീഷ് എന്നിവര്‍ സംസാരിച്ചു.