തെങ്കര:പതിനഞ്ചുകാരന്റെ കൈ കരിമ്പ് ജ്യൂസ് മെഷിനില്‍ കുടു ങ്ങി വിരലുകള്‍ക്ക് സാരമായി പരിക്കേറ്റു.തെങ്കര പുഞ്ചക്കോട് സ്വദേശി ഷനൂബിന്റെ കയ്യാണ് ജ്യൂസ് മെഷീനില്‍ അകപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് മെഷീനില്‍ നി്ന്നും കൈ പുറത്തെടുക്കാന്‍ നടത്തിയ ശ്രമം വിഫലമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് അസി സ്‌റ്റേഷന്‍ ഓഫീസര്‍ പി സുനില്‍,ഫയര്‍ അന്റ് റെസ്‌ക്യു ഓഫീസര്‍ ഉമ്മര്‍,ജയകൃഷ്ണന്‍, സജിത്,സജു,ഉല്ലാസ്,സന്ദീപ്,മുരളി എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ മുറിച്ച് മാറ്റിയാണ് ഷനൂബിന്റെ കൈ പുറത്തെടുത്തത്.പിതൃസഹോദരന്‍ ഷൗക്കത്ത് ആനമൂളിയില്‍ നടത്തുന്ന ജ്യൂസ് കടയില്‍ സഹായത്തിനെത്തിയ തായിരുന്നു ഷനൂബ്.അഞ്ച് വിരലുകള്‍ക്കും ക്ഷതം സംഭവിച്ചിട്ടു ണ്ട്.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.