പാലക്കാട്:പെയിന്റിംഗ് തൊഴിലാളികളുടെ കഴിവും നൈപുണ്യ വും വര്‍ദ്ധിപ്പിച്ച് മുഖ്യധാര മേഖലയിലേക്ക് അവരെ എത്തിക്കാന്‍ ലക്ഷ്യമിട്ട്കന്‍സായ്നെരോലാക് പെയിന്റ്‌സ് രാജ്യവ്യാപകമായി നടപ്പാക്കുന്ന പെയിന്റര്‍ പരിശീലന പദ്ധതി പ്രകാരം കല്ലടിക്കോട് എലഗന്റ് ഹാര്‍ഡ് വെയേഴ്സില്‍ മുന്നൂറോളം പേര്‍ക്ക് പരിശീലനം നല്‍കി.സഞ്ചരിക്കുന്ന പെയിന്റര്‍ ട്രെയിനിങ് വാഹനം പ്രഗതി എക്‌സ്‌പ്രെസ്സില്‍ ആണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. പരിശീ ലനത്തില്‍ പങ്കെടുത്തവര്‍ക്ക്കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന സര്‍ട്ടിഫിക്കറ്റ് നല്‍കി.നാല് ബാച്ചുകളിലായി നടന്ന ഏകദിന പരിശീലനത്തിന് ദിലീപ്,തൗഫീഖ്,മനോജ്,എലഗന്റ് ഹാര്‍ഡ് വെയര്‍ ഉടമ ഇല്യാസ്,പെയിന്റിംഗ് അസോസിയേഷന്‍ പ്രസിഡന്റ് സൈനുദ്ദീന്‍ ചൂരക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.500 രൂപ സ്റ്റെപന്റും 2 ലക്ഷം രൂപ അപകട ഇന്‍ഷൂറന്‍സ് പരിരക്ഷയുമുണ്ട്.നിറം ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യ ത്തിന്റെ കയ്യൊപ്പും പ്രദര്ശനവുമാണ്.ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പ്രചോദനമേകുന്ന സ്വാധീന ശക്തിയാകാന്‍ ഒരു പെയിന്റിംഗ് തൊഴിലാളിക്ക് കഴിയും.തൊഴില്‍ മേഖലയെ ക്രമവല്‍ക്കരിച്ച് ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുക വഴിതുല്യപരിഗണനയും സുരക്ഷയും ലഭ്യമാക്കുകയാണ് ഈ പദ്ധതിയെന്ന് പെയിന്റിംഗ് അസോസി യേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!