അലനല്ലൂര്‍:വരള്‍ച്ചയെ അതിജീവിക്കാന്‍ വെള്ളിയാര്‍ പുഴയില്‍ താത്കാലിക തടയണ നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയായി.കാപ്പുപറമ്പ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നായരുകുണ്ടിലാണ് തടയണ തീര്‍ത്തത്. കപ്പു പറമ്പിലെ രണ്ടു പ്രധാന കുടിവെള്ള പദ്ധതിക്ക് ജല ലഭ്യതയ്ക്കും പ്രദേശവാസികള്‍ക്കും മറ്റും ഏറേ പ്രയോജനപ്പെടുന്ന രീതിയിലാണ് തടയണയൊരുക്കിയിരിക്കുന്നത്.താല്‍കാലിക തടയണ ഒരു പരിധി വരെ ജലദൗര്‍ലഭ്യം പരിഹരിക്കാനാവും.ഹമീദ് മണലടി, അബൂബ ക്കര്‍, അഫ്‌സല്‍, സനിര്‍ സുധീര്‍, ഷൗക്കത്ത്, ഫൈസല്‍, സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി