അലനല്ലൂര്‍ : മതവിവേചനം സൃഷ്ടിക്കുന്ന പൗരത്വ നിയമ ഭേദഗതി യെ തുടര്‍ന്ന് നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ സി.പി. എമ്മിന് ബഹുമുഖമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ അഭിപ്രായപ്പെട്ടു. അലനല്ലൂരിലും പരിസര പ്രദേശങ്ങളി ലും നടന്ന നിരവധി പ്രതിഷേധ പരിപാടികളില്‍ സാനിധ്യമറിയി ച്ചിരുന്ന സി.പി.എം മണ്ണാര്‍ക്കാട് നടന്ന പൗരത്വ പ്രതിഷേധത്തില്‍ നിന്നും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വിട്ടുനിന്നത് പൗരത്വ പ്രതി ഷേധങ്ങളില്‍ സി.പി.എമ്മിന്റെ ബഹുമുഖമാണ് തെളിയിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. അലനല്ലൂര്‍ മേഖല മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സമ്മേളനവും സഫീര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ബുഷൈര്‍ അരിയകുണ്ട് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് പഞ്ചാബ് സംസ്ഥാന സെക്രട്ടറി എം.ടി അസ് ലം സഫീര്‍ അനു സ്മരണ പ്രഭാഷണം നടത്തി. മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ജനറല്‍ സെക്രട്ടറി യൂസഫ് പാക്കത്ത്, ട്രഷറര്‍ അഷറഫ് എന്ന ഇണ്ണി, മണ്ഡലം ഭാരവാഹികളായ എം.കെ ബക്കര്‍, ആലായന്‍ മുഹമ്മദലി, ടി.ഹംസ, സഫീറിന്റെ പിതാവ് സിറാജു ദ്ദീന്‍, യൂസഫ് മിശ്കാത്തി, യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി സത്താര്‍ കമാലി, സി.ടി ബഷീര്‍ എന്ന ബണ്ണി, കെ.ഉസ്മാന്‍ പാല ക്കാഴി, ആലായന്‍ സൈനുദ്ധീന്‍, കെ.യു ഹംസ, സജ്ജാദ് ചാലിയന്‍, അസ്‌ക്കര്‍ മാസ്റ്റര്‍, ഉബൈദ് ആക്കാടന്‍, ഖാദര്‍ , ജാഫര്‍ മാളിക്കുന്ന്, ഗഫൂര്‍, യൂസഫ്, താഹിര്‍ മുഹ്‌സിന്‍,സംസം ബഷീര്‍, ജസിം മാളിക്കുന്ന് എന്നിവര്‍ സംസാരിച്ചു.സത്താര്‍ കമാലി സ്വാഗതവും അസ്‌കര്‍ മാഷ് നന്ദിയും പറഞ്ഞു.