കുമരംപുത്തൂര്‍:33 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കുമരംപുത്തൂര്‍ എ യു പി സ്‌കൂള്‍ അധ്യാപിക വസന്ത ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി. പിടിഎയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടന്ന യാത്രയപ്പ് യോഗം വാര്‍ഡ് മെമ്പര്‍ എ.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. മുന്‍ പിടിഎ പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

മദര്‍പിടിഎ പ്രസിഡണ്ട്. ഷറീന അഷ്‌റഫ് പിടിഎ ഭാരവാഹികളായ സത്യന്‍ ,ഉബൈദ് മുസ്ലിയാര്‍, ജിമിലി ജോമോന്‍ ,മറിയ,സ്മിത, ഷറീനാ ബീവി ,അധ്യാപകരായപി.ശ്രീകുമാര്‍ ,സി.എ ശാലിനി, കെ.വിജയരാജന്‍. എന്നിവര്‍ സംസാരിച്ചു. പിഇമത്തായി സ്വാഗതവും കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!