മണ്ണാര്‍ക്കാട്:വിവാദങ്ങളുടേയും പ്രതിഷേധങ്ങളുടെയും സഞ്ചാര വഴിയായി മാറിയ എംഇഎസ് കല്ലടി കോളേജ് – പയ്യനെടം -മൈലാ മ്പാടം റോഡ് നിര്‍മ്മാണത്തിലെ അനിശ്ചിതത്വത്തിനതിരെ പ്രതിഷേ ധവുമായി ജനപ്രതിനികള്‍ രംഗത്ത്.ഈ മാസം 25ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് അസി എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ഉ രോധിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. കുമരം പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസ,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍,വാര്‍ഡംഗം ജോസ് കൊല്ലിയില്‍,നഗരസഭ അധ്യക്ഷ എം. കെ സുബൈദ, കൗണ്‍സിലര്‍ മാരായ കെസി അബ്ദുറഹ്മാന്‍,സിറാജ്ജൂദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനകീയ സമരം.
റോഡ് പണി നിലച്ചതോടെ പൊടിശല്ല്യം മൂലം ജനം പൊറുതിമുട്ടു കയാണ്.കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 16.4 കോടി രൂപയ്ക്ക് തമിഴ്‌നാട്ടിലെ കമ്പനിയായിരുന്നു നിര്‍മാണം ഏറ്റെടുത്തത്. കമ്പിയി ല്ലാതെയാണ് അഴുക്ക് ചാലിന്റെ സംരക്ഷണഭിത്തികളെല്ലാം വാര്‍ത്തി രിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.കലുങ്കുകളും അശാസ്ത്രീ യമായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്.
എംഎല്‍എയുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റോഡ് പണി ദിവസങ്ങളോളം സ്തംഭിച്ചു.പിന്നീട് ഗുണമേന്‍മയില്ലാത്ത അഴുക്ക് ചാല്‍ സംരക്ഷണഭിത്തി പൊളിച്ച തൊഴിച്ചാല്‍ മറ്റ് പിഴവുകളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.ഇതിനിടയിലാണ് നിര്‍മാണം മുഴുവന്‍ നിര്‍ത്തിവെപ്പിച്ച് മാസങ്ങള്‍ക്ക് മുമ്പ് കിഫ്ബി സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.
2018 ഡിസംബര്‍ 27നാണ് മന്ത്രി ജി സുധാകരന്‍ റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തത്.18 മാസത്തിനകം എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡ് അടിത്തറ ബലപ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കാ നായിരുന്നു കരാര്‍.നിലവില്‍ ഇതുവഴിയുള്ള ഗതാഗതം ഏറെ ദുഷ്‌കര മായി തീര്‍ന്നിരിക്കുകയാണ്.