അലനല്ലൂര്‍ : മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും പരിപാലത്തിനുമായി എടത്തനാട്ടു കര യുവഭാവന വായനശാല സീനിയേഴ്‌സ് ക്ലബ്ബ് രൂപീകരിച്ചു.അലനല്ലൂര്‍ പഞ്ചായത്ത് സമിതി കണ്‍വീനര്‍ കെ. രാംകുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.കെ. യാക്കൂബ് അധ്യക്ഷനായി. വായനശാല സെക്രട്ടറി കെ.ടി. സിദ്ദീഖ് മാസ്റ്റര്‍, പ്രഫ. പി.പി.മുഹമ്മദ്, തൊട്ടിയില്‍ അബ്ദുല്‍ കരീം, പി.കെ. കുഞ്ഞമ്മു മാസ്റ്റര്‍, ടി.കെ. റഷീദ് മാസ്റ്റര്‍, പൂഴിത്തൊടി അബ്ദു, പി.പി. പോക്കര്‍, ടി.കെ. അബ്ദുസ്സലാം, വട്ടോളി ഇബ്രാഹിം, വടക്കന്‍ മുഹമ്മദ് , എ .മുസ്തഫ, പി.കെ ഗഫൂര്‍, ആലടി വാപ്പു, ടി.കെ റാഹിബ്, ടി.കെ ഹബീബ്, കുട്ടായി അബ്ദുള്ള, ടി.പി. ഉമ്മര്‍, ഒറ്റകത്ത് ബഷീര്‍, കുന്നപ്പള്ളി മുഹമ്മദ്, സൈ താലിക്കുട്ടി,ഹംസ, സി.പി. ഉസ്മാന്‍,പുളിക്കല്‍ സലാം, ടി.കെ. ജാഫര്‍ , ബിന്ദു, ലൈബ്രറേ റിയന്‍ ടി.കെ. ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.സീനിയേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തക സമിതി അംഗങ്ങളായി സി.പി. അബുട്ടി, കെ.പി. മുഹമ്മദ്, പി. ഉമ്മര്‍ മാസ്റ്റര്‍, ടി.കെ. മുഹമ്മദ് മാസ്റ്റര്‍, കെ. രാംകുമാര്‍ മാസ്റ്റര്‍, കെ.പി. അബ്ദുല്ല, ടി.പി. ഹംസക്കുട്ടി, പി.അബ്ദുസ്സലാം, പി.അബൂബക്കര്‍ എന്നിവരെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!