മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്ത് തല കേരളോത്സവം സമാപിച്ചു. നെച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ വിവിധ വേദികളിലായി കലാമത്സരങ്ങള്‍ അരങ്ങേറി. മലര്‍വാടി ക്ലബ് ചങ്ങലീരി ഓവറോള്‍ ചാമ്പ്യന്‍മാരായി. ഫ്രണ്ട്‌സ് ക്ലബ് ചങ്ങലീരി രണ്ടാം സ്ഥാന വും, കുളപ്പാടം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. സമാപന യോഗം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായ ത്ത് വൈസ് പ്രസിഡ ന്റ് ഡി.വിജയലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിരമഠത്തും പള്ളി, സെക്രട്ടറി ബിന്ദു, കുമരംപുത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.മണി കണ്ഠന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മേരി സന്തോഷ്, രാജന്‍ ആമ്പാടത്ത്, ഷമീര്‍, റസീന വറോടന്‍, സിദ്ധിക്ക് മല്ലിയില്‍, ഉഷ, കാദര്‍ കുത്തനിയില്‍, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സന്തോഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് മുസ്തഫ, സംഘാടക സമിതി അംഗങ്ങളായ മുജീബ് മല്ലിയില്‍, അബു വറോടന്‍, അസ്‌കര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!