മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലെ പെരിമ്പടാരി സെന്റ് ഡൊമിനിക് സ്‌കൂള്‍ റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സ്‌കൂ ള്‍ വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ പ്രതിദിനം ഇതുവഴി കടന്ന് പോകുന്നു ണ്ട്. രാവിലെയും വൈകിട്ടത്തേയും വാഹനതിരക്കില്‍ പലപ്പോഴും അപകടങ്ങളും സംഭ വിക്കുന്നു. റോഡിന്റെ തുടക്കത്തില്‍ കുറച്ച് ഭാഗം അരികിടിഞ്ഞിട്ടുണ്ട്. കുഴികളുമു ണ്ട്. റോഡ് നവീകരിക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി നഗരസഭാ അധികൃതര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. സെക്രട്ടറി പി.അച്ചുതനുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി.ഉമ്മര്‍, ജിജി മാത്യു, ലിസ്സി ദാസ്, അജി ഐസക്,ഷാജു, തോമസ്, അമ്പിളി എന്നിവര്‍ സംസാരിച്ചു.
