മണ്ണാര്‍ക്കാട് : ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്ന തിനായി മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ വനവികസന ഏജന്‍സി നടപ്പിലാക്കുന്ന വനാ മൃതം പദ്ധതിയുടെ മൂന്നാം ഘട്ടം സജീവം. ഔഷധ നിര്‍മാണത്തിന് ഉപയോഗി ക്കുന്ന ചെറുകിട വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതരായി അട്ടപ്പാടിയിലെ ഗോത്ര ജനത. കുറുന്തോട്ടി, ഓരില, മൂവില, തിപ്പല്ലി, ചുണ്ട എന്നിവയാണ് വനത്തില്‍ നിന്നും ശേഖരിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഇവ ശേഖരിച്ച് തുടങ്ങിയത്. ഇതിനകം മൂന്ന് ടണ്‍ ചെ റുകിട വനവിഭവങ്ങള്‍ ലഭ്യമായതായി വനവികസന ഏജന്‍സി കോ-ഓര്‍ഡിനേറ്റര്‍ വി.പി.ഹബ്ബാസ് അറിയിച്ചു.

അട്ടപ്പാടിയിലെ വിവിധ ആദിവാസി വനസംരക്ഷണസമിതി മുഖാന്തിരമാണ് വിഭവ ശേഖരണം. ഉള്‍വനത്തില്‍ നിന്നും ഉള്‍പ്പടെയുള്ള ഔഷധസസ്യങ്ങളാണ് ആദിവാസി കള്‍ ശേഖരിച്ച് വനസംരക്ഷണ സമിതിയിലെത്തിക്കുന്നത്. ഇതെല്ലാം മുക്കാലിയി ലെ ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. ഇവിടെ നിന്നും നേരിട്ട് വാ ഹനത്തില്‍ കയറ്റി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലേക്ക് കൊണ്ട് പോകും. വനവി ഭവങ്ങള്‍ ക്ക് കൂടുതല്‍ വിലയും ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും സൃ ഷ്ടിക്കുക യെന്ന ലക്ഷ്യത്തോടെയുള്ള വനാമൃതം പദ്ധതി സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ വ ര്‍ഷം ഡിസംബറില്‍ മണ്ണാര്‍ക്കാട് ആണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി 33,547 കിലോ വനവിഭവങ്ങള്‍ ശേഖരിച്ചതിലൂടെ 27,16,427 രൂപ ലഭിച്ചു. ഇതില്‍ ജി.എസ്. ടി ഇനത്തില്‍ സര്‍ക്കാരിന് 1,35,821 രൂപയും നല്‍കി. 3, 86,236 രൂപ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ക്കായി നീക്കി വച്ചു. 16,70,180 രൂപ വനസംരക്ഷണ സമിതിക ള്‍ക്ക് നല്‍കിയതായും വന വികസന ഏജന്‍സി അധികൃതര്‍ അറിയിച്ചു.

കുറുന്തോട്ടി കിലോയ്ക്ക് 118 രൂപ, ഓരില, മൂവില 98, ചുണ്ട 78, തിപ്പല്ലി 125, കരിങ്കുറു ഞ്ഞി 48 രൂപ എന്നിങ്ങനെയാണ് വില നല്‍കുന്നത്. ഇതില്‍ നിന്നും 10 രൂപ ക്ഷേമ പ്രവ ര്‍ത്തനങ്ങള്‍ക്കായി വനവികസന ഏജന്‍സി ഈടാക്കും. നിലവില്‍ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്കാണ് ഇവ കൈമാറുന്നത്. ഡിസംബറില്‍ പുതിയ ടെന്‍ഡറുണ്ടാ കും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ മുഖ്യവരുമാന മാര്‍ഗമാണ് വനത്തില്‍ നിന്നും നിന്നുള്ള തേന്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയ ചെറുകിട വനവിഭവങ്ങ ളുടെ ശേഖരണം. ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ് സീസണ്‍. വനാമൃതം പദ്ധതി നടപ്പിലാക്കിയതോടെ ഗോത്രവിഭാഗങ്ങളെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിഞ്ഞതായി വനവികസന ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!