പാലക്കാട്:നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതി -യുവാക്കള്‍ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലേക്കുള്ള കേരള പ്രതിനിധിസംഘം സിക്കിമിലേക്ക് യാത്ര തിരിച്ചു. ഫെബ്രുവരി 23 മുതല്‍ 28 വരെ സിക്കിമിലെ നാംചിയില്‍ നടക്കുന്ന ക്യാമ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതി-യുവാക്കള്‍ പങ്കെടുക്കും.ഭാഷ, സംസ്‌കാരം, ഭക്ഷണം, ചര്‍ച്ചകള്‍, സെമിനാറുകള്‍, സംവാദം, കലാകായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ കേരളീയ കലാരൂപ ങ്ങളായ തെയ്യം, വട്ടമുടി, കോമരം, പടയണി എന്നിവ കലാകാരന്മാര്‍ അവതരിപ്പിക്കും. കേരളത്തെ പ്രതിനിധീകരിച്ച് പാലക്കാട് നിന്നും പത്ത് പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തിരിച്ച സംഘം ഫെബ്രുവരി 23 ന് സിക്കിമില്‍ എത്തിച്ചേരും. വിനോദ് കുമാര്‍, ഗിരീഷ് ഗുപ്ത എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. നെഹ്‌റു യുവകേന്ദ്ര പാലക്കാട് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍ സംഘത്തിന് യാത്രാ ആശംസകള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!