അലനല്ലൂര്‍:കാട്ടുകുളം എ.എല്‍.പി സ്‌കൂളിന്റെ അറുപതാം വാര്‍ഷികാഘോഷം ‘അറുപതിന്റെ നിറവില്‍’ സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.വിദ്യാലയത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗ ത്തില്‍ ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കുള്ള രൂപരേഖ തയ്യാറാക്കി.സ്വാഗതസംഘം രൂപീകരണം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്ഗഫൂര്‍ അസ്ലമി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.സി ഉഷ,ബഷീര്‍ തെക്കന്‍, സൈനു ദ്ധീന്‍ എ , ,മുഹമ്മദാലിഎ ,എം.വീരാന്‍കുട്ടി ഹാജി,കാസിം എ ,എം .അസീസ് മാസ്റ്റര്‍,ഇ.പി സഹീര്‍,സി സൈതലവി മാസ്റ്റര്‍,കുഞ്ഞലവി മാസ്റ്റര്‍,അസീസ് തെക്കന്‍,നസീര്‍ എ.പി,ജാബിര്‍ ഇ പി,അനീസ് എ, ശിഹാബ്,സാലിഹ കെ എം, ബദറുല്‍ മുനീറ കെ എ, ഫാത്തിമത്ത് സുഹറാബി കെ ടി എന്നിവര്‍ പ്രസംഗിച്ചു.എം അസ്ഹര്‍ മാസ്റ്റര്‍ സ്വാഗതവും അലി ദാരിമി നന്ദിയും നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!