അഗളി: സമഗ്ര ശിക്ഷാ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമു ഖ്യത്തില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഫിലിം ക്ലബ്ബുകള്‍ വി ദ്യാലയങ്ങളില്‍ രൂപീകരിക്കുന്നു. കുട്ടികളില്‍ ഭാഷാവികാസവും സാഹിത്യ – സര്‍ഗാ ത്മക മേഖലകളില്‍ താത്പര്യമുണ്ടാക്കുകയുമാണ് ലക്ഷ്യം.

ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാപ്രദര്‍ശനങ്ങള്‍ ഒരുക്കും. പ്രദര്‍ശിപ്പി ച്ച സിനിമയുടെ നിരൂപണം, ആസ്വാദനം എന്നിവ കുട്ടികള്‍ തയ്യാറാക്കും. ഇതിന്റെ അ ടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ബ്ലോക്ക് തല ശില്പശാലയില്‍ പങ്കെടു ക്കാന്‍ അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫിലിംക്ലബ് സ്‌കൂള്‍ തല ഉദ്ഘാടനം മട്ടത്തുക്കാട് ഗവ. ട്രൈബല്‍ ഹൈസ്‌ക്കൂളില്‍ നട ന്നു. ഹ്രസ്വ ചിത്ര, പരസ്യ ചിത്ര സംവിധായകനായ ഷിഹാസ് ഷാഹുല്‍ നിര്‍വഹിച്ചു. സ ഹസംവിധായകന്‍ മിഥുന്‍ മുരളി, നടന്‍ വി.മരുതന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരു ന്നു. അഗളി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്, ട്രെയിനര്‍ എം. നാഗ രാജ്, പ്രധാന അധ്യാപകന്‍ എസ്.മതിവാണന്‍, സീനിയര്‍ അധ്യാപകന്‍ എല്‍.കന്തസ്വാമി, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ നിഖില്‍.എം. സെഡ്. തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!