മണ്ണാര്‍ക്കാട് : അട്ടപ്പാടി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന യുവാവിനേയും കുടുംബത്തേ യും ഒരു സംഘം മര്‍ദിച്ചെന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശിയായ ഹസനാണ് പരാതി യുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭാര്യ, മക്കള്‍, അമ്മ, സഹോദരി എന്നിവര്‍ക്കൊപ്പം അട്ടപ്പാടി കണ്ട് കാറില്‍ മണ്ണാര്‍ക്കാ ട്ടേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. ചുരത്തില്‍ കോട നിറഞ്ഞതിനാല്‍ വാഹനം പത്താം വളവില്‍ നിര്‍ത്തി. ഇതിനിടെ കാറില്‍ എത്തിയ ഒരു സംഘം സ്ത്രീകളോട് മോശമായി സംസാരിച്ചെന്നും മോശമായ ആംഗ്യം കാണിച്ചെന്നും യുവാവ് പറയുന്നു. ഇതേ തുടര്‍ന്ന് കുടുംബവുമൊത്ത് കാറില്‍ മണ്ണാര്‍ക്കാട്ടേക്ക് വരുന്നതിനിടെ പിന്തു ടര്‍ന്നെത്തിയ സംഘം നെല്ലിപ്പുഴയില്‍ വെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഹസന്‍ പറയുന്നത്. മര്‍ദനമേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹസന്‍ നല്‍കിയ പരാതിയനുസരിച്ച് മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു.
