പാലക്കാട് : വാറൂം പോര്‍ട്ടല്‍ വിവരങ്ങള്‍ കൃത്യമാകുന്നത് സംബന്ധിച്ച് തദ്ദേശസ്ഥാപന ങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് അര്‍ദ്ധദിന പരിശീലനം സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പോര്‍ട്ടലില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാകണമെന്നും നല്‍ കുന്ന ഓരോ വിവരങ്ങള്‍ക്കും അതത് തദ്ദേശസ്ഥാപന നോഡല്‍ ഓഫീസര്‍മാര്‍ ഉത്തര വാദിത്തം ഏറ്റെടുക്കണമെന്നും ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ പ്രദീപ്കുമാര്‍ പറഞ്ഞു. കൃത്യമായ വിവരം നല്‍കാത്ത തദ്ദേശ സ്ഥാപനമേധാ വികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി തദ്ദേശ സ്ഥാപന നോഡല്‍ ഓഫീസര്‍മാരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് വിശദീകരിച്ചു. വിവരങ്ങള്‍ കൃത്യമാ യും സമയബന്ധിതമായും പോര്‍ട്ടലില്‍ നല്‍കേണ്ടത് നോഡല്‍ ഓഫീസര്‍മാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തദ്ദേശസ്ഥാപനങ്ങളും ആവശ്യാനുസരണം എം.സി.എഫുകള്‍ സ്ഥാപിക്കണം. ബള്‍ക് വേസ്റ്റ് ജനറേറ്റര്‍മാരായിട്ടുള്ള സ്ഥാപനങ്ങളി ല്‍ കൃത്യമായ പരിശോധന നടത്തേണ്ടത് അതത് സ്ഥാപനങ്ങളിലെ എന്‍ഫോസ്മെന്റ് ടീമിന്റെ ചുമതലയാണ്. പദ്ധതി നിര്‍വഹണം കൃത്യമായി ചെയ്ത് അത് സമയബന്ധി തമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഓരോ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുക ളില്‍ രണ്ട് ഹരിതകര്‍മസേനാംഗങ്ങള്‍ വീതം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ജൈവ മാലി ന്യ-സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപനങ്ങളിലും വീടുകളിലും ഉറപ്പാക്കണം. ഒ ക്ടോബര്‍ 15 നുള്ളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ/പൊതുമേഖല സ്ഥാപ നങ്ങളും ഹരിത ഓഫീസുകളാക്കി മാറ്റണം. രണ്ടാംഘട്ട ക്യാമ്പയിന്‍ പ്രവര്‍ ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതുമായി ബന്ധപ്പെട്ട് ദശദിന തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏ റ്റെടുത്ത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ.കെ.എം ടെക്‌നിക്കല്‍ ഉദ്യോഗസ്ഥ ന്‍ ശിവപ്രസാദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനെക്കുറി ച്ചും വിവരങ്ങള്‍ കൃത്യമാക്കുന്നത് സംബന്ധിച്ചും പരിശീലനം നല്‍കി. തുടര്‍ന്ന് നോഡല്‍ ഓഫീസര്‍മാ രുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയി ന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!