മണ്ണാര്‍ക്കാട് : തെങ്കരയില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയിലായിരുന്ന തച്ചമ്പാറ സ്വദേശിയും മരിച്ചു. മുതുകുര്‍ശ്ശി ഉള്ളിക്കഞ്ചേരി മണികണ്ഠന്‍ (36) ആണ് മരിച്ചത്. ഇതോടെ തെങ്കര കതിന അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിപ്പടി സ്വദേശി രാജന്‍ (45) ഇക്കഴിഞ്ഞ 15നാണ് മരിച്ചത്.രാജന്റെ സഹോദരി ഭര്‍ത്താവാണ് ഇന്ന് മരിച്ച മണികണ്ഠന്‍.അപകടത്തില്‍ മണികണ്ഠന്റെ ഭാര്യ ശ്രീജയ്ക്കും പരിക്കേറ്റിരുന്നു.ഇവര്‍ അപകടനില തരണം ചെയ്തു. ഇക്കഴിഞ്ഞ 12നാണ് തെങ്കര മുതുവല്ലി ഉച്ചാറല്‍ വേല മഹോത്സവ ത്തിനിടെ കതിന പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.