കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറി യും കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികളുള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇതില്‍ പാല ക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരം മംഗലാംകുന്ന് ഉദയാ നിവാസില്‍ പൊന്‍ കൃഷ്ണന്റെ മകന്‍ ശിവകുമാര്‍, പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര കൊണ്ടപ്പുറത്ത് കളത്തില്‍ വീട്ടില്‍ ശശിധരന്റെ മകന്‍ രാഗേഷ് (35 )എന്നിവര്‍ ഉള്‍പ്പെടുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്റെ സംഘം ഇപ്പോള്‍ അവിനാ ശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയില്‍ നിന്നും 108 ന്റെ ഏഴ് ആംബു ലന്‍സും ആരോഗ്യ വകുപ്പിന്റെ 10 ആംബുലന്‍സും ഉള്‍പ്പെടെ 17 ആംബുലന്‍സുകള്‍ നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് കലക്ട്രേറ്റിലെ 04912505309 എന്ന നമ്പറില്‍ ബന്ധപ്പെടാം.വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കു മായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891).
പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തി ലുള്ള കേരളാ പോലീസിന്റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു. അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടു ത്താന്‍ നടപടിസ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡി ജി പിയും കോയമ്പ ത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കി.അപകടവിവരം അറിഞ്ഞയുടന്‍തന്നെ സംസ്ഥാന പോലീ സ് മേധാവി തമിഴ്‌നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.അപകടത്തില്‍ മരണ മടഞ്ഞവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന പോലീസ് മേധാവി അനുശോചനം അറിയിച്ചു