മണ്ണാര്‍ക്കാട്: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുന:ക്രമീകരിച്ച് പൊതുവിദ്യാലയ ങ്ങളിലെ അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്കെ.എസ്.ടി.യു ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തി.ഒട്ടേറെ അധ്യാപക രുടെ ജോലി നഷ്ടപ്പെടുത്തിയും അക്കാദമിക ഗുണനിലവാരം തകര്‍ത്തും പൊതുവിദ്യാഭ്യാസ മേഖല കലുഷിതമാക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.എസ്.ടി.യു നടത്തിയ പ്രതിഷേധ സമരത്തില്‍ നൂറ് കണക്കിന് അധ്യാപകര്‍ പങ്കാളികളായി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബക്കര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍, കെ.ടി.അബ്ദുല്‍ ജലീല്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. എ.സലീം,ജില്ലാ സെക്രട്ടറിമാരായ സഫുവാന്‍ നാട്ടുകല്‍,സി.എച്ച്. സുല്‍ഫിക്കറലി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. അന്‍വര്‍ സാദത്ത്, സി.പി.ഷിഹാബുദ്ദീന്‍, ഹുസൈന്‍ കോളശ്ശേരി,സലീം നാലകത്ത്,കെ.ജി മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

പാലക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ജില്ലാ ട്രഷറര്‍ എം.എസ്. കരീം മസ്താന്‍ അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് സി. എം. അലി,സെറ്റ്‌കോ ജില്ലാ ചെയര്‍മാന്‍ ഹമീദ് കൊമ്പത്ത്, കെ. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി.ഷൗക്കത്തലി,സെക്രട്ടറി ടി.എം. സാലിഹ്, എസ്.ഇ.യു ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പട്ടാമ്പിയില്‍ നടത്തിയ പ്രതിഷേധ സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എം.മുഹ മ്മദലി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യുവിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഒ.കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത്,സംസ്ഥാന സമിതി അംഗം വി.ടി.എ. റസാഖ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുഹമ്മദലി കല്ലിങ്ങല്‍ ,ട്രഷറര്‍ ടി.സത്താര്‍,യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട് സി.എ. സാജിദ്,സുരേഷ് ബാബു,സല്‍മാന്‍, ഹംസത്ത് മാടാല, സി.ഖാലിദ്, എം.എന്‍.നൗഷാദ്,പി.അബ്ദുല്‍നാസര്‍,ശിഹാബ് ആളത്ത് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!