മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബും ഭാരതീയ തപാല്‍വകുപ്പും സംയുക്ത മായി സംഘടിപ്പിക്കുന്ന ആധാര്‍ ക്യാംപ് തുടങ്ങി. ചക്കരകുളമ്പ് മദ്‌റസയില്‍ ലയണ്‍സ് ക്ലബ് റീജ്യണല്‍ ചെയര്‍പേഴ്‌സണ്‍ പി.പി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കുമരം പുത്തൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ഷമീര്‍ മുഖ്യാതിഥിയായിരുന്നു. ചക്കരകുളമ്പ് മഹല്ല് പ്രസിഡന്റ് പി.കെ. എസ്.തങ്ങള്‍, കാസിം, പ്രവീണ്‍, സാജു ജേക്കബ്, അസീസ് മാസ്റ്റര്‍, മുബീന എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ് സെക്രട്ടറി മുജീബ് മല്ലിയില്‍ സ്വാഗതവും കെ.വി.ആര്‍. റസാക്ക് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!