മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ‘ എവൈക്ക് -23 ‘ കലോത്സവം. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.മനോജ്കുമാര്‍ അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ കെ.സി.കെ സയ്യിദ് അലി, പ്രിന്‍സിപ്പാള്‍ ഷെഫീഖ് റഹ്മാന്, പ്രധാന അധ്യാപിക ഷാജിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളില്‍ രണ്ട് വേദികളിലായി 500 വിദ്യാര്ഥികളാ ണ് വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്.