പാലക്കാട് : കമ്മിഷന്റെ ഇടപെടലിലൂടെ വിവിധ ഭൂമി തര്‍ക്ക കേസുകള്‍ പരിഹരിക്കാ ന്‍ സാധിച്ചതായി സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി. എസ് മാവോജി പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ പാല ക്കാട് ജില്ലയില്‍ നിലവിലുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചാ യത്ത് ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായി രുന്നു കമ്മിഷന്‍ ചെയര്‍മാന്‍. പ്രധാനമായും ഭൂമി സംബന്ധിച്ച പരാതികളാണ് അദാല ത്തില്‍ എത്തിയത്. ഭൂമിക്ക് പട്ടയം ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയം, ഭൂമി കൈ യേറ്റം, വനം വകുപ്പുമായി ബന്ധപ്പെട്ട് മരം മുറിച്ച വിഷയം, ചന്ദനമരം മുറിച്ച കേസിലെ പ്രതിയെ മര്‍ദിച്ച വിഷയം, അതിര്‍ത്തി തര്‍ക്കം, കുടുംബക്ഷേത്രത്തിന്റെ അവകാശ തര്‍ക്കം തുടങ്ങിയ വിഷയങ്ങളാണ് സിറ്റിങ്ങില്‍ ഉന്നയിച്ചത്. തര്‍ക്കങ്ങള്‍ പരിഹരിക്കാ ന്‍ അനുരഞ്ജന ശ്രമങ്ങളും കമ്മിഷന്‍ നടത്തിയിട്ടുണ്ട്. ചെറിയ ഉപദേശങ്ങള്‍ നല്‍കി യാല്‍ പോലും പല കേസുകളും പരിഹരിക്കാന്‍ സാധിക്കുന്നു എന്നത് പാലക്കാടിന്റെ മാത്രം പ്രത്യേകതയാണെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ള ജില്ലയാണ് പാലക്കാട്. ഏറ്റവും കൂടുതല്‍ ആദിവാസി കള്‍ താമസിക്കുന്ന താലൂക്കും ജില്ലയിലെ അട്ടപ്പാടിയാണ്. എന്നാല്‍ ജില്ലയില്‍ താരതമ്യേന കേസുകള്‍ കുറവാണ്. കമ്മിഷന്റെ മികച്ച ഇടപെടലിലൂടെയാണ് അത് സാധ്യമായതെന്ന് കമ്മിഷന്‍ അംഗം എസ്. അജയകുമാര്‍ പറഞ്ഞു.

ആദ്യ ദിവസം 85 കേസുകള്‍ പരിഗണിച്ചു

ആദ്യ ദിവസം വിവിധ വിഷയങ്ങളിലുള്ള 85 കേസുകള്‍ പരിഗണിച്ചു. അതില്‍ 48 എണ്ണത്തിന് പരിഹാരമായി. ബാക്കിയുള്ള കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് തേടി. പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മിഷനില്‍ നല്‍കിയിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കി. പരാതി പരിഹാര അദാലത്ത് ഇന്ന് സമാപിക്കും. അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും അവസരം ഉണ്ടായിരിക്കും. പൊലീസ്, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, പട്ടികജാതി/പട്ടികവര്‍ഗ്ഗവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. അദാലത്തിന് കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!