മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ആര്യാടന് മുഹമ്മദ് അനുസ്മരണയോഗം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജാതിയ്ക്കും മതത്തിനും എതിരായി നിലകൊണ്ട തികഞ്ഞ മതേതര വാദിയായിരുന്നു ആര്യാടന് മുഹമ്മദ് എന്ന് അദ്ദേഹം അനുസ്മരിച്ചു. ബ്ലോക്ക് കോണ്ഗ്ര സ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, കെ.ബാലകൃഷ്ണന്, വി.പ്രീത, പി.മുത്തു, പി.മുരളീധന്, അന്‍വര്‍ ആമ്പാടത്ത്, എം.സി. വര്‍ഗീസ്, ഗിരീഷ് ഗുപ്ത, ഇ.ശശിധരന് എന്നിവര്‍ സംസാരിച്ചു.