കോട്ടോപ്പാടം: തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേ ജമെന്റിലെ എന്‍.എസ്.എസ്. യുനിറ്റും ജില്ല വനിതാ ശിശു വികസന വകുപ്പും സംയു ക്തമായി കോളജില്‍ ‘കനല്’- ജെന്‍ഡര്‍ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ.എസ്.ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഐ.സി. ഡി.എസ്. സൂപ്പര്വൈസര്രാധിക അധ്യക്ഷയായി. ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ലിയോ ബെര്‍ണാര്‍ഡ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.എസ്.പ്രസൂന്‍, അക്കാദമിക് ഓഫിസര്‍ ഡോ.സ്റ്റെല്ല സിറിയക്, ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് കെ.എം.സുനിത തുടങ്ങിയ വര് സംസാരിച്ചു. ടി.എം.ലിമിലാല് ക്ലാസെടുത്തു. സ്കിറ്റ്, ഡിബേറ്റ് എന്നിവയും നടന്നു.
