മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വെക്കുന്നതിന് ധനസഹായം നല്‍കുന്ന മന്ദഹാസം പദ്ധ തിയിലേക്ക് അപേക്ഷിക്കാം. സുനീതി പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരി ക്കുക. മൊബൈല്‍ നമ്പര്‍ നല്‍കി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ദന്തനിര വെച്ച് നല്‍കുകയും ബന്ധപ്പെട്ട ആശുപത്രി കള്‍ക്ക് ജില്ലാ ഓഫീസര്‍മാര്‍ മുഖേന തുക നല്‍കുകയും ചെയ്യും. ദാരിദ്ര്യരേഖക്ക് താഴെ യുള്ള 60 വയസ് തികഞ്ഞവര്‍, പല്ലുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരും അതല്ലെങ്കില്‍ ഭാ ഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീ ക്കേണ്ട അവസ്ഥയിലുള്ളവര്‍, കൃത്രിമ പല്ലുകള്‍ വെക്കുന്നതിന് അനുയോജ്യമെന്ന് യോ ഗ്യത നേടിയ ഡെന്റിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയവര്‍ എന്നിവര്‍ക്കാ ണ് ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം ഭാഗികമായി മാത്രം പല്ലുകള്‍ മാറ്റി വെക്കാ ന്‍ അനുവദിക്കില്ല.
റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആണെന്ന് തെളിയിക്കുന്ന രേഖ, യോഗ്യത നേടിയ ഡെന്റി സ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയി ക്കുന്ന രേഖ (ആധാര്‍/ഇലക്ഷന്‍ ഐ.ഡി/സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസ റുടെ സര്‍ട്ടിഫിക്കറ്റ്), മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളില്‍ താമസിക്കുന്ന വ്യക്തികള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഡെസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥാപന ത്തില്‍ താമസിച്ചുവരുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവയും അപേക്ഷയോടൊപ്പം നല്‍കണം. ദന്തനിര മാറ്റിവെക്കുന്നതി ന് പരമാവധി 10,000 രൂപയാണ് അനുവദിക്കുക. ഫോണ്‍: 0491 2505791.