മണ്ണാര്‍ക്കാട്: സഹകരണ ജനാധിപത്യവേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സബ് ട്രഷറി ഓഫിസിന് സമീപം ധര്‍ണ നടത്തി. സഹകരണ മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത് അന്യായമായ കടന്നുകയറ്റമാണെന്നാരോപിച്ചാ യിരുന്നു സമരം. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ആര്‍.സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ബ്ലോക്ക് കോ ണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്,വി.കെ.ഷൈജു,യു.ഡി.എഫ് ചെയര്‍മാന്‍ റഷീദ് ആലായന്‍, ഡി.സി.സി മെമ്പര്‍ കെ.ബാലകൃഷ്ണന്‍,അരുണ്‍കുമാര്‍ പാലകുറുശ്ശി,ഗിരീഷ് ഗുപ്ത, വിവിധ സഹകരണ സംഘം പ്രസിഡന്റുമാരായ പി.മുരളീധരന്‍, പി.കെ സൂര്യ കുമാര്‍, ഹബീബുള്ള അന്‍സാരി, കുരിക്കള്‍ സെയ്ത്, പി.കൃഷ്ണപ്രസാദ്, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!