ത്രിതല പഞ്ചായത്ത് സംവിധാനത്തെ അട്ടിമറിക്കുന്നുവെന്ന്
മണ്ണാര്‍ക്കാട് : ഇടതുപക്ഷ സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തെ തുരങ്കംവെയ്ക്കു കയും ത്രിതല പഞ്ചായത്ത് സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുകയാണെന്നാരോ പിച്ച് മുസ്ലിം ലീഗ് നേതാക്കളും, ജനപ്രതിനിധികളും മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രതിഷേ ധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടതിപ്പടി യില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യ ക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ.സിദ്ദീഖ്, വൈസ് പ്രസിഡന്റ് പൊന്‍പാറ കോ യക്കുട്ടി, സെക്രട്ടറി ടി.എ.സലാം മാസ്റ്റര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍കോ ല്‍കളത്തില്‍, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി സ്വാഗതവും സെക്രട്ടറി റഷീദ് മുത്തനില്‍ നന്ദിയും പറഞ്ഞു. മണ്ഡലം ട്രഷറര്‍ ആലിപ്പു ഹാജി, വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്ടില്‍, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, നഗരസഭാചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ലക്ഷ്മിക്കുട്ടി, സജ്ന സത്താര്‍, അക്കര ജസീന, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ജില്ല ട്രഷറര്‍ നൗഷാദ് വെളളപ്പാടം, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി മുഹ്സിന്‍ ചങ്ങലീരി, കെ.ടി ഹംസപ്പ, ഒ.ചേക്കു മാസ്റ്റര്‍, പി.മുഹമ്മദാലി അന്‍സാരി, ഹുസൈന്‍ കളത്തില്‍, കെ.ടി അബ്ദുല്ല, ടി.കെ ഫൈസല്‍, ടി.കെ ഹംസക്കുട്ടി, കെ.സി അബ്ദു റഹിമാന്‍, മുജീബ് പെരിമ്പിടി, അസീസ് പച്ചീരി, കെ.കെ ബഷീര്‍, കെ.പി ഉമ്മര്‍, പി. ഷാനവാസ്, യൂസഫ് പാക്കത്ത്, ഉസ്മാന്‍ കൂരിക്കാടന്‍, സി.കെ അബ്ദുറഹിമാന്‍, പി. മൊയ്തീന്‍, റഫീന മുത്തനില്‍, മാസിത സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.