കാരാകുര്‍ശ്ശി : വലിയട്ട എ.സി ഷണ്‍മുഖദാസ് സ്മാരക വായനശാലയുടെ ആഭിമുഖ്യ ത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു, യു.എസ്.എസ്, മറ്റുമേഖലകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പുതിയ കാലഘട്ടത്തില്‍ വളരുന്നു വരുന്ന തലമുറയെ നേ ര്‍വഴിയ്ക്ക് നയിക്കുന്നതില്‍ പ്രദേശത്തെ ഗ്രന്ഥശാലകള്‍ക്കുള്ള പങ്ക് വലുതാണമെന്ന് അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡന്റ് പി.എ.റസാഖ് മൗലവി അധ്യ ക്ഷനായി. കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിത ടീച്ചര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടിവ് അംഗം എം.ഉണ്ണികൃഷ്ണന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, തോമസ് വെണ്ണമറ്റം, പി.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല ജനറല്‍ സെക്രട്ടറി കെ. പി.ഷെരീഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി രതീഷ് പുല്ലുവായില്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!