മണ്ണാര്‍ക്കാട്: ലോകത്തെ പ്രധാനപെട്ട നൂറ് അക്രമി ജീവിവര്‍ഗങ്ങളില്‍പെട്ട ആഫ്രിക്കന്‍ ഒച്ച് കുന്തിപ്പുഴയോരത്തുമെത്തി. കാര്‍ഷിക ലോകത്തിന്റെ പേടിസ്വപ്നവും രോഗകാരി യുമായ ഇവയുടെ സാന്നിദ്ധ്യം കര്‍ഷകരേയും തീരവാസികളേയും ഒരുപോലെ ആശങ്ക യിലാഴ്ത്തുന്നു. കുന്തിപ്പുഴ പാലം, തീരത്തോട് ചേര്‍ന്ന തോട്ടങ്ങള്‍, വാട്ടര്‍ അതോറിറ്റി യുടെ പമ്പ് ഹൗസ്, പെരിമ്പടാരി ജി.എം.എല്‍.പി സ്‌കൂള്‍ എന്നിവടങ്ങളിലെല്ലാം ഒച്ചുക ള്‍ വ്യാപകമായിട്ടുണ്ട്.

മുമ്പൊന്നും ഇത്രയും ഒച്ചുകളെ കുന്തിപ്പുഴ ഭാഗത്ത് കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയു ന്നത്. വീടുകളുടെ ചുമരിലേക്കും ഇവ കയറുന്നുണ്ട്. ഉപ്പും ചുണ്ണാമ്പും വിതറിയാണ് വീ ട്ടുകാര്‍ ഒച്ചുകളെ പ്രതിരോധിക്കുന്നത്. ഒച്ചുകള്‍ ശരീരത്ത് തട്ടുമ്പോള്‍ ചൊറിച്ചില്‍ അ നുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പുഴയിലേക്ക് പോയ കൃഷ്ണ ന്‍കുട്ടി എന്നയാളുടെ കാലില്‍ ഒച്ച് കയറി ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. പുഴയോരത്തെ പുല്ലുകള്‍ക്കിടയില്‍ പറ്റിപിടിച്ച് കിടക്കുന്നതി നാല്‍ കുളിക്കാനും അലക്കാനുമായി പുഴയിലേക്ക് എത്തുന്നവരും ആശങ്കയിലാണ്. ചെടികളിലും മരങ്ങളിലുമടക്കം ഇവകൂട്ടമായി പറ്റികിടക്കുന്നുണ്ട്.

കുന്തിപ്പുഴ പാലം മുതല്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസുവരെയുള്ള പുഴയോരത്ത് വീടുകളും വ്യാപാരസ്ഥാപനങ്ങളും നിരവധിയാണ്. മണ്ണാര്‍ക്കാട് മേജര്‍ ശുദ്ധജല പദ്ധതി, കുമരംപുത്തൂര്‍ ശുദ്ധജല പദ്ധതിയും കുന്തിപ്പുഴയിലാണ് പ്രവര്‍ത്തിക്കുന്നത്. പച്ചപ്പും ജലാംശവും കൂടുതലുള്ള പ്രദേശത്താണ് ഒച്ചുകള്‍ കൂടുതലായി കണ്ട് വരുന്നത്. ഇവ പെറ്റുപെരുകുകയും ചെയ്യും. രണ്ടാഴ്ച മുമ്പാണ് പുഴയോരത്ത് ഒച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇവ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. മഴസമയത്താണ് ഒച്ചിന്റെ ശല്ല്യം രൂക്ഷമാവുക. ചൂടുള്ള സമയങ്ങളില്‍ മണ്ണിലും മരങ്ങളിലും ചേക്കേറുന്ന ഒച്ചുകള്‍ ചൂടു കുറയുന്നതോടെ പുറത്തേക്കു വരും. വലിയ കൃഷിനാശവും ഇവ വരുത്തും. പാലക്കാട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളിലും ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും മണ്ണാര്‍ക്കാട് നഗരസഭയും ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!