കാരാകുര്‍ശ്ശി: കഴിഞ്ഞ ദിവസത്തെ കനത്തമഴയിലും കനാല്‍ കരകവിഞ്ഞൊഴുകിയും ഫാമില്‍ വെള്ളം കയറി 7000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. കോഴിത്തീറ്റയും നശിച്ചു.
പള്ളിക്കുറുപ്പ് എരുമതോണിയില്‍ പച്ചീരി നാസറിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാ മിലാണ് സംഭവം. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാലും കനത്ത മഴയിലും ഉപകനാലുകളില്‍ വെള്ളംനിറഞ്ഞ് കരകവിയുകയായിരുന്നുവെന്ന് നാസര്‍ പറഞ്ഞു. കനാലിന് സമീപത്തായാണ് കോഴിഫാം സ്ഥിതിചെയ്യുന്നത്. നാല് ഫാമുകളി ലെ രണ്ടെണ്ണത്തിലാണ് കോഴിക്കുഞ്ഞുങ്ങളെ ഇട്ടിരുന്നത്. വെള്ളംകയറിയത് പിന്നീടാ ണ് ശ്രദ്ധയില്‍പ്പെട്ടത്്. കുറച്ചെണ്ണത്തിനെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.ഫാമില്‍ സൂക്ഷിച്ചിരുന്ന കോഴിതീറ്റ, പാത്രങ്ങള്‍, ചകിരിച്ചോറ് തുടങ്ങിയവയും നശിച്ചു. ഏകദേ ശം ആറു ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ചതായി നാസര്‍ പറഞ്ഞു. പാട്ടത്തിനെടുത്താ ണ് കോഴിഫാം നടത്തിവരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!