പുലാപ്പറ്റ: പത്താമത് ദേശീയ സബ് ജൂനിയര്‍ നയണ്‍ എ സൈഡ് ഫുട്ബോള്‍ ചാംപ്യന്‍ ഷിപ്പില്‍ കേരളം ചാംപ്യന്മാരായി. പുലാപ്പറ്റ ഉമ്മനഴി അല്റിയാ സ്റ്റേഡിയത്തില്‍ നട ന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഹാരാഷ്ട്രയെ പരാജയ പ്പെടുത്തിയാണ് കേരളം ജേതാക്കളായത്. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ മുഹമ്മദ് ഒസാ മ, വൈസ് ക്യാപ്റ്റന്‍ ഫലാഹ്, മിസ്ബാഹ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. നയന്‍സ് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രവീണ്‍ സാംഗ്തേ, സെക്രട്ടറി ശിവഷണ്മുഖന് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.