കുമരംപുത്തൂര്‍: പള്ളിക്കുന്ന് ജി.എം.എല്‍.പി സ്കൂളില്‍ ടോയ്ലെറ്റ് ബ്ലോക്ക് നിര്‍മാണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഏഴ് ലക്ഷം രൂപ ചെലവിലാണ് പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും ആധുനിക രീതിയിലുള്ള ശുചിമുറികള്‍, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍ ഉള്‍പ്പെട്ട ടോയ്ലെറ്റ് ബ്ലോക്ക് നിര് മിക്കുന്നത്. തറക്കല്ലിടല്‍ കര്‍മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം റസീന വറോടന്‍ അധ്യക്ഷയായി. പ്രധാന അധ്യാപ കന് സിദ്ദീഖ് പാറോക്കോട്, പി.ടി.എ. പ്രസിഡന്റ് കബീര്‍ മണറോട്ടില്, എം.പി.ടി.എ പ്രസിഡന്റ് എ.കെ.ഷംന, പി.ടി.എ ഭാരവാഹികളായ എം.അബൂ മാസ്റ്റര്‍, ഷുക്കൂര്‍, എസ്. എന്‍.പ്യാരിജാന്,എ.സൗമ്യ, പി.എ.റസീന, ആയിഷ ജസ്ലി, പി.ജയരാജന് എന്നിവര്‍ പങ്കെ ടുത്തു.