കരിമ്പ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മൂന്നേ ക്കറില്‍ കോണ്‍ഗ്രീറ്റ് റോഡ് തകര്‍ന്നു. തുടിക്കോട് കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ ഒരു വശം ഒലിച്ച് പോവുകയാണ് ഉണ്ടായിരിക്കുന്നത്. തുപ്പനാട്-മീന്‍വല്ലം പുഴയോട് ചേര്‍ന്നാണ് റോഡുള്ളത്. പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഒരുവശത്തെ ഭിത്തി ഇടിഞ്ഞ് താഴുകയായിരുന്നു. മീന്‍വല്ലം ഭാഗത്ത് കാട്ടില്‍ നിന്നും ഒഴുകിവന്ന മരച്ചില്ലകളും മറ്റും സമീപത്തെ പാലത്തിന്റെ കൈവരികളില്‍ തങ്ങിനില്‍ക്കുകയാണ്. റോഡിന്റെ വശങ്ങള്‍ തകര്‍ന്നതോടെ തുടിക്കോട് കോളനിയിലേക്കുള്ള ഗതാഗതം പ്രതിസന്ധിയിലായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!