മണ്ണാര്‍ക്കാട് : നവമാധ്യമങ്ങളെ സമൂഹ നന്മക്കായി ഉപയോഗിക്കണമെന്ന് വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍, യൂത്ത്, സ്റ്റുഡന്റ്സ് ജില്ലാ സമിതികള്‍ സംയുക്തമായി, മണ്ണാ ര്‍ക്കാട് നടത്തിയ ജില്ലാ മാധ്യമ ശില്‍പശാല അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ മേഖലകളി ലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമൂഹത്തില്‍ ധാര്‍മികതയും അച്ചടക്കവും വളര്‍ ത്തിയെടുക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരണം. സമൂഹത്തില്‍ നടക്കുന്ന അന്ധവിശ്വാസ ങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതില്‍ നിന്നും വാര്‍ത്താ മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെ ന്നും മാധ്യമ ശില്‍പശാല ആവശ്യപ്പെട്ടു. ഡിസംബര്‍ 10ന് പാലക്കാട് പുതുനഗരത്ത് സംഘടിപ്പിക്കുന്ന വിസ്ഡം ജില്ലാ കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായാണ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചത്. മണ്ണാര്‍ക്കാട് ചോമേരി സലഫി സെന്ററില്‍ നടന്ന ശില്‍പശാല ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉല്‍ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. സദഖത്തൂള്ള അധ്യക്ഷനായി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് എം. ഹസ്സന്‍ അന്‍സാരി, സെക്രട്ടറി കെ.എ. നൗഫല്‍, വൈസ് പ്രസിഡ ന്റ് ഷഹീര്‍ ചൂരിയോട്, ജോയിന്റ് സെക്രട്ടറിമാരായ സലീം പള്ളിക്കുന്ന്, സുധീര്‍ പൂച്ചിറ , പി.എച്ച്.സലീം മണലടി എന്നിവര്‍ സംസാരിച്ചു.സലാം സുറുമ, റിഷാദ് പൂക്കാട ഞ്ചേരി എന്നിവര്‍ ക്ലാസ്സെടുത്തു. പി.യു. സുഹൈല്‍, മുജീബ് ചങ്ങലീരി എന്നിവര്‍ സംബന്ധിച്ചു.ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നായി പ്രതിനിധികള്‍ മാധ്യമ ശില്‍പശാലയില്‍ പങ്കെടുത്തു.