മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിന് എതിര്‍വശത്തുളള എം.ഇ.എസ് ഹെല്‍ത്ത് സെന്ററില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും നട ത്തി. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ ന്യൂറോളജി, ജനറല്‍ സര്‍ജ റി,ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി ,നേത്രരോഗ വിഭാഗം, ഇ.എന്‍.ടി തുടങ്ങിയ എട്ട് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വം നല്‍കി. അഞ്ഞൂറോളം പേര്‍ പങ്കെടു ത്തു.തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോ ളേജില്‍ ലഭ്യമാക്കും.

മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്ക ല്‍ സെന്റര്‍ പ്രസിഡന്റ് കെ.സി.കെ.സയ്യിദ് അലി അധ്യക്ഷനായി. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. നഗരസ ഭാ കൗണ്‍സിലര്‍മാരായ ഉഷ ഉണ്ണികൃഷ്ണന്‍, ഷറഫുന്നീസ സൈദ്, ഖദീജ, എം.ഇ.എസ് ജില്ലാ ട്രഷറര്‍ കെ.പി. അക്ബര്‍, കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ്, എം. ഇ.എസ് മെഡിക്കല്‍ കോളേജ് പി.ആര്‍.ഒ നിസാര്‍, ഡോ.ഷാഹിദ, നാച്ചി കുറുവണ്ണ, ഉസ്മാ ന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ സെന്റര്‍ സെക്രട്ടറി സി.പി.ശിഹാബുദ്ദീ ന്‍ സ്വാഗതവും ട്രഷറര്‍ സി. ടി അലി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!