മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കൊടുവാളിപ്പുറത്ത് വീട്ടിലെ ഷെഡില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മതില്‍ തകര്‍ത്ത് അടുത്ത വളപ്പിലെ പൊട്ടകിണറിലേക്ക് വീഴാ റായ കാര്‍ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി പുറ ത്തെടുത്തു. ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ഓങ്ങല്ലൂര്‍ വീട്ടില്‍ മുഹമ്മദലിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. കുടുംബവുമൊത്ത് പുറത്ത് പോയി വന്ന ശേഷം വീടിന്റെ അടുക്കള ഭാഗത്തുള്ള ഷെഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യയും കുട്ടികളേയും വീടിന് മുന്നില്‍ ഇറക്കിയ ശേഷമാണ് ഷെഡില്‍ കാര്‍ നിര്‍ത്തിയിടാന്‍ പോയത്. മതിലിന് അരുകിലായാ ണ് ഏകദേശം ഇരുപതടിയോളം താഴ്ചയുള്ള കിണറുണ്ടായിരുന്നത്. ആള്‍മറയുണ്ടായിരു ന്നില്ല. നിലം ഇടിയുകയും കര്‍ മുന്നോട്ടാഞ്ഞ് മതിലിടിച്ച് തകര്‍ത്ത് താഴേക്ക് നീങ്ങുക യായിരുന്നു. തകര്‍ന്ന മതിലിന്റെ കല്ലുകള്‍ കൂടികിടന്നത് തുണയായി. പിന്‍ചക്രങ്ങള്‍ ഷെഡിനടുത്തും മുന്നിലെ ഒരു ചക്രം കിണറിനടുത്ത് തറനിരപ്പിലും നിന്നതില്‍ വന്‍ ദുരന്തം ഒഴിവായി. മുഹമ്മദാലി ഉടന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ രക്ഷ പ്പെട്ടു. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.സജിത് മോന്റെ എത്തിയ അഗ്നിരക്ഷാ സേന അം ഗങ്ങളായ സി.റിജേഷ്, എം.രമേഷ്, ആര്‍.രാഹുല്‍, ജി.അജീഷ്, എന്‍.അനില്‍കുമാര്‍, കെ.എം.നസീര്‍ തുടങ്ങിയവര്‍ നാട്ടുകാരുടെ സഹായത്തോടെ കാര്‍ പുറത്തെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!