തദ്ദേശസ്ഥാപന തലങ്ങളില്‍ വിപുലമായ പരിപാടികള്‍

മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തു ക എന്ന ലക്ഷ്യമിട്ട് നടത്തുന്ന സ്വച്ഛതാ ഹി സേവ കാംപെയിന് ജില്ലയില്‍ തുടക്കമായി. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള പൊതുസ്ഥല ങ്ങള്‍ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചിയാക്കുക, അജൈവ-ജൈവ മാലി ന്യങ്ങള്‍ തരം തിരിച്ചു നിക്ഷേപിക്കുന്നതിനായി നീല, പച്ച നിറങ്ങളിലുള്ള ബിന്നുകള്‍ യഥാക്രമം സ്ഥാപിക്കുക, ശുചിത്വം, മാലിന്യത്തിന്റെ ഉറവിടത്തിലുള്ള തരംതിരിവ്, ഹരിതചട്ടപാലനം എന്നീ വിഷയങ്ങളിലുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക, സ്വച്ഛതാ ക്വിസ്, മരം നടല്‍ യജ്ഞം, സ്വച്ഛതാ പ്രതിജ്ഞ, സ്വച്ഛതാ റണ്‍, ശുചീകരണ യജ്ഞത്തി ലൂടെ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ ങ്ങള്‍ നീക്കം ചെയ്യുക, ഉറവിടത്തില്‍ തന്നെ മാലിന്യം തരം തിരിക്കേണ്ടതിന്റെ പ്രാ ധാന്യം, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ബോധവത്ക്കരണം നല്‍കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗംമൂലമുള്ള ദൂഷ്യവശ ങ്ങളെ കുറിച്ച് അവബോധം എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കും.ഒക്ടോബര്‍ രണ്ട് വരെ നടക്കുന്ന കാംപെയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ജില്ലാ ശുചി ത്വമിഷന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്നു വരുന്നത്.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ സ്വച്ഛതാ ഹി സേവ ലോഗോ പ്രകാശനം പ്രസിഡന്റ് വി. പ്രീത നിര്‍വഹിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ലോ ഗോ പ്രകാശനം പ്രസിഡന്റ് സജ്ന സത്താര്‍ നിര്‍വഹിച്ചു. ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സ ണ്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ പ്രതിജ്ഞക്ക് ശേഷം മാലിന്യത്തിന്റെ ദൂഷ്യവശ ങ്ങളെക്കുറിച്ച് ബോധവത്ക്കരണവും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!