മണ്ണാര്‍ക്കാട്: വീടിന് തീപിടിച്ച് മേല്‍ക്കൂരയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു. രണ്ട് ലക്ഷത്തോളം രൂപ യുടെ നഷ്ടം കണക്കാക്കുന്നു. തെങ്കര വെള്ളാരംകുന്ന് പറശ്ശേരി ഹംസയുടെ ഓടു മേഞ്ഞ വീടാണ് അഗ്നിക്കിരയായത്. വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. ആളപായമില്ല. ഷോ ര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സമീപത്തെ പൊതി യില്‍ ഉസ്മാന് എന്നയാളുടെ വീട്ടിലേക്കും തീപടര്‍ന്നിരുന്നു. സമയോചിതമായി ഇത് അണയ്ക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ സി.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ ആര്.രാഹുല്‍, ജി.അജീഷ്, സി.റിജേഷ്, എം.രമേഷ്, കെ.എം.നസീര്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
![](http://unveilnewser.com/wp-content/uploads/2023/09/WhatsApp-Image-2023-08-18-at-12.37.31-PM-1-2-1050x252.jpeg)