തച്ചനാട്ടുകര : ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി തച്ചനാട്ടുക ര ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ബാലമിത്ര പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അംഗനവാടി വര്‍ക്കര്‍മാര്‍, വിദ്യാലയങ്ങളി ലെ ഹെല്‍ത്ത് ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകര്‍,ആശാ പ്രവര്ത്തകര്എന്നിവര്ക്ക് പരിശീലനം നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലിം ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ ഹസീന ക്ലാസെടുത്തു. പി.പ്രിയന്, ശ്രുതി, ധന്യ എന്നിവര്‍ സംസാരിച്ചു.