മണ്ണാര്‍ക്കാട്: അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ ന വീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍. എഫ്.ബി ) ആണ് പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ടുകിലോമീറ്റര്‍ ഭാഗത്താണ് ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരുന്നത്. നിലവില്‍ തെങ്കരയ്ക്കും ആനമൂളിയ്ക്കും ഇടയില്‍ കലുങ്കുകള്‍, അഴുക്കു ചാല്‍, സംരക്ഷണ ഭിത്തികള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. ഇതിനകം മൂന്ന് കലുങ്കു കളുടെ നിര്‍മാണം പൂര്‍ത്തിയായി. 33 കലുങ്കുകള്‍ കൂടി നിര്‍മിക്കാനുണ്ട്. ആനമൂളിയി ല്‍ പെട്രോള്‍ പമ്പിന് സമീപമുള്ള വളവ് നിവര്‍ത്തി റോഡ് നിര്‍മിക്കാന്‍ സ്ഥലം ലഭ്യമാ കുന്നതിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയിട്ടുള്ളതായി കെ.ആര്‍.എഫ്.ബി. അധി കൃതര്‍ അറിയിച്ചു.

കലുങ്കുകളുടെ നിര്‍മാണത്തിനൊപ്പം പ്രവൃത്തികള്‍ മുപ്പതുശതമാനവും പൂര്‍ത്തിയാ കുന്ന മുറയ്ക്ക് റോഡ് വീതി നവീകരിക്കുന്ന ജോലികള്‍ തുടങ്ങും. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ടെലികോം കമ്പനിക ള്‍ക്ക് ഉപയോഗിക്കാനുള്ള സ്ഥലവും നല്‍കിയിട്ടുണ്ട്. വൈദ്യുതിതൂണുകളുള്‍പ്പെടെ യുള്ള മാറ്റാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. റോഡരികിലുള്ള മരങ്ങളും ഒരാഴ്ച യ്ക്കുള്ളില്‍ വെട്ടിമാറ്റും. കഴിഞ്ഞ മാസം മൂന്നാം വാരത്തിലാണ് ഒന്നാം ഘട്ട പ്രവൃ ത്തികള്‍ ആരംഭിച്ചത്. 44 കോടി രൂപ ചെലവിലാണ് എട്ടുകിലോമീറ്റര്‍ദൂരം നവീകരി ക്കുന്നത്.

മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള രണ്ടാംഘട്ട പ്രവൃത്തികളും കാലതാമസമി ല്ലാതെ തുടങ്ങുമെന്ന് കെ.ആര്‍.എഫ്.ബി. പ്രോജക്ട് എന്‍ജിനീയര്‍ ബ്രൂസന്‍ ഹാരോള്‍ഡ് പറഞ്ഞു. ചുരം ഭാഗം സംരക്ഷിത മേഖലയായതിനാല്‍ വാഹനങ്ങള്‍ക്ക് റോഡരികില്‍ നിര്‍ത്തിയിടാനുള്ള സൗകര്യങ്ങളുണ്ടാവില്ല. റോഡ് നവീകരിക്കുകയും വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്യും. ചുരത്തില്‍ രണ്ടിടങ്ങളില്‍ സംരക്ഷണ ഭിത്തിയും നിര്‍മിക്കേണ്ടതുണ്ട്.പത്താംവളവിലുള്ള വ്യൂ പോയിന്റില്‍മാത്രമാണ് വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യമൊരുക്കുക. മൂന്നാംഘട്ട പ്രവൃത്തികള്‍ക്കായി ഡിസൈന്‍ തയ്യാറാക്കി സാമ്പത്തിക അനുമതിയ്ക്കായി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കോട്ടത്ത റയിലും ആനക്കട്ടിയിലും രണ്ട് പാലങ്ങളും നിര്‍മിക്കും. 13.6 മീറ്റര്‍ വീതിയിലാണ് ഇവി ടെയും റോഡ് വികസിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!