മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ കോട്ടോപ്പാടം എല്ലില്‍ ഇംപെക്‌സ് ഫാ ക്ടറിയിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും അഗ്നിരക്ഷാ സേന അംഗങ്ങ ള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഫാക്ടറി ഉടമയ്ക്കും, മാനേജര്‍ക്കും പിഴ വിധിച്ചു. ഫാക്ടറി ഉടമ ഇ.സുബൈര്‍, മാനേജര്‍ എം.ശിഹാബ് എന്നിവര്‍ക്കാണ് മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പതിനായിരം രൂപ വീതം പിഴ വിധിച്ചത്. 2021 29നാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം ഫാക്ടറീസ് ആന്‍ഡ് ബോ യിലേഴ്സ് ഗ്രേഡ് 2 ഇന്‍സ്പെക്ടര്‍ സി.ഡി. വിനേഷ് ഫയല്‍ ചെയ്ത കേസിലാണ് വിധി. പ്രോസി ക്യൂഷന് വേണ്ടി മണ്ണാര്‍ക്കാട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി. അബ്ദുല്‍ വഹാബ് ഹാജരായി.