മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂരിലെ മേലെ ചുങ്കം വളവ് അപകട കേ ന്ദ്രമാകുന്നു. മഴസമയങ്ങളിലും രാത്രിയിലുമാണ് ഇവിടെ ഏറയെും അപകടങ്ങളുണ്ടാ കുന്നത്. വളവിന്റെ ഒരുഭാഗത്ത് കാട് വളര്‍ന്ന് നില്‍ക്കുന്നത് കാഴ്ച മറയാനിടയാക്കുന്നു ണ്ട്. കഴിഞ്ഞ ദിവസം രാത്രി ചരക്കുലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരുവാഹനങ്ങളി ലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈ വര്‍മാരെ നാട്ടുകാരും അഗ്‌നിരക്ഷ സേനയും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയി ലെത്തിച്ചത്.
ഈ മാസം ഒന്നാം തിയതിയും വളവിന് സമീപം ചരക്കുലോറികള്‍ തമ്മില്‍ കൂട്ടിയിടി ച്ചിരുന്നു. അപകടത്തില്‍പെട്ട ലോറിയുടെ പിറകിലായി കാറുമിടിച്ചിരുന്നു. ഈ അപക ടം നടന്നപ്പോഴും മഴയുണ്ടായിരുന്നു. മഴ സമയത്ത് ദേശീയപാതയുടെ പലയിടത്തും അ പകടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. പ്രത്യേകിച്ച് വളവുകളും ഇറക്കങ്ങളുമുള്ള ഭാഗ ങ്ങളില്‍. കുമരംപുത്തൂര്‍ പഞ്ചായത്തിന് സമീപത്തെ വളവില്‍ തുടര്‍ച്ചയായി അപകട ങ്ങളുണ്ടാകുന്നത് ആശങ്കയ്ക്ക്് ഇടയാക്കുന്നുണ്ട്. ഇറക്കത്തിനൊപ്പമുള്ള വളവാണ് അപ കടങ്ങള്‍ക്കുള്ള മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ മഴസമയത്ത് നിയന്ത്രണം ലഭിക്കാത്തതും അമിത വേഗതയും അപകടം ക്ഷണിച്ചുവരുത്തുന്നു. പത്ത് മീറ്റര്‍ വീതിയിലാണ് ദേശീയപാത യില്‍ ടാറിങ്ങ് നടത്തിയിട്ടുള്ളത്. ഈ വളവിലും അത്തരത്തില്‍ തന്നെയാണ് ടാറിംങ് നടത്തിയതെന്ന് റോഡ് നവീകരിച്ച കമ്പനി വൃത്തങ്ങള്‍ പറയുന്നു. കുമരംപുത്തൂര്‍ മേ ഖലയില്‍ വട്ടമ്പലം, മേലെ ചുങ്കത്തിന് തൊട്ടുള്ള വളവ്, വില്ലേജ് ഓഫിസിന് മുന്നിലെ വളവുകളിലാണ് പൊതുവേ അപകടങ്ങള്‍ സംഭവിച്ചു വരുന്നത്. ഇവിടങ്ങളിലെല്ലാം അ പായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച് ദേശീയപാത അധികൃതര്‍ക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ് കുമരംപുത്തൂര്‍ പഞ്ചായത്ത് അധികൃതര്‍.