തച്ചനാട്ടുകര: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന (സ്‌കീം ഫോര്‍ വെല്‍നെസ്സ് ഓഫ് ഓള്‍ സ്റ്റുഡന്റസ് ഇന്‍ ഹോ മിയോപ്പതി) സ്വസ്തി പദ്ധതിക്ക് തച്ചനാട്ടുകരയില്‍ തുടക്കമായി. ശാരീരികവും മാനസി കവുമായ ബുദ്ധിമുട്ടുകള്‍ കാരണം പഠനത്തിന് വെല്ലുവിളി നേരിടുന്ന കുട്ടികളെ കണ്ടെത്തി ഹോമിയോ ചികിത്സാ/ ചികിത്സേതര രീതികളിലൂടെ സഹായിക്കു വാനും അവരുടെ സ്‌കൂള്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. പഞ്ചായ ത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലുള്ള മുഴുവന്‍ വിദ്യാ ര്‍ഥികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യ ഘട്ടത്തില്‍ പൈലറ്റ് പ്രൊജക്റ്റ് എന്ന നിലയില്‍ മൂന്ന് വിദ്യാലയങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. നാട്ടുകല്‍ പി.ടി.എം. എ. എല്‍.പിസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി. സുബൈര്‍ അധ്യക്ഷനായി. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഡോക്ടര്‍മാരായ അനൂജ, സ്വരൂപ്, അഖില എന്നിവര്‍ പരിശോധന ക്യാമ്പിന് നേതൃത്വം നല്‍കി. പ്രധാനാധ്യാപിക ദീപ, ആറ്റബീവി, ഇ.എം. നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.