തെങ്കര: മാലിന്യസംസ്കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി കള്‍ സ്വീകരിക്കാന്‍ ജില്ലാതലത്തില്‍ രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയില്‍ 52 കിലോ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഒറ്റപ്പാ ലം ബ്ലോക്ക് ജോയിന്റ് ഡവലപ്മെന്റ് ഓഫീസര്‍ സുരേഷ് കുമാര്‍, പാലക്കാട് ജൂനിയര്‍ സൂപ്രണ്ട് ആര്. രഘുനാഥന് എന്നിവരുടെ നേതൃത്വത്തില്‍ തെങ്കര, മുതലമട എന്നിവിട ങ്ങളിലാണ് പരിശോധന നടത്തിയത്. തെങ്കരയില്‍ കടകളിലും ഓഡിറ്റോറിയങ്ങളിലും പരിശോധന നടത്തി ഒറ്റത്തവണ ഉപയോഗിക്കുന്ന 52 കിലോ നിരോധിച്ച പ്ലാസ്റ്റിക് ഉത്പ ന്നങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം ന ല്കി. കച്ചവടക്കാര്‍ യാതൊരു കാരണവശാലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപ യോഗിക്കരുതെന്നും വില്പന നടത്തരുതെന്നും നിര്‍ദേശം നല്കി. എം.സി.എഫ് പരി ശോധിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നിര്‍ദേശം നല്കി.