മണ്ണാര്‍ക്കാട്: വൈദ്യുതി ബില്‍ കുടിശിക പലിശയിളവോടെ തീര്‍ക്കാന്‍ കെ.എസ്.ഇ. ബി.യുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. 2 വര്ഷത്തിനുമേല് പഴക്കമുള്ള കുടിശി കളാണ് പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ സാധിക്കുക. റവന്യൂ റിക്കവറി നടപടികള്‍ പു രോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശികകളും തീര്പ്പാ ക്കാം. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ ഷന് ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് സേവനം ലഭ്യമാവുക.15 വര്‍ഷത്തിന് മുകളിലുള്ള കുടിശികകള്‍ക്ക് പലിശ 4%. 5 മുതല്‍ 15 വര് ഷം വരെ പഴക്കമുള്ള കുടിശികകള്‍ക്ക് പലിശ 5%. 2 മുതല്‍ 5 വര്‍ഷം വരെ പഴക്കമുള്ള കുടിശികള്‍ക്ക് പലിശ 6%. വൈദ്യുതി കുടിശികകള്‍ക്ക് ഉള്ള പലിശകള്‍ 6 തവണയായി അടയ്ക്കാന്‍ അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശികയും പലിശയുള്‍പ്പെടെ ഒറ്റ ത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2% അധിക ഇളവും ലഭിക്കും. വിവരങ്ങള്‍ക്ക് kseb.in