ശാസ്‌ത്രോത്സവം ഷൊര്‍ണൂരില്‍

പാലക്കാട് : ഈ വര്‍ഷത്തെ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പാലക്കാട് നഗരം വേദിയാകും.ഡിസംബര്‍ 6 മുതല്‍ 9 വരെയാണ് കലോത്സവം.ശാസ്‌ത്രോത്സവം നവംബ ര്‍ 16 മുതല്‍ 18 വരെ ഷൊര്‍ണൂരിലും കായികമേള ഒക്ടോബര്‍ 5,6,7 തീയതികളില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കിലും നടത്താന്‍ ക്യു.ഐ.പി അധ്യാപ ക സംഘടനാ പ്രതിനിധികളുടെയും ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി.മനോജ്കുമാര്‍ യോഗത്തില്‍ അ ധ്യക്ഷനായി. അധ്യാപക സംഘടനാ പ്രതിനിധികളായ ടി.ജയപ്രകാശ്,ഷാജി എസ് തെ ക്കേതില്‍, ഹമീദ് കൊമ്പത്ത്, എം.എന്‍.വിനോദ്, എ.ജെ.ശ്രീനി, പി.രമേശ്, സിദ്ദീഖ് പാ റോക്കോട്, എന്‍.സതീശ് മോന്‍, ഗിരീഷ് ഗോപിനാഥ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജയപ്രകാശ്, മേളകളുടെ നോഡല്‍ ഓഫീസര്‍ പി.തങ്കപ്പന്‍, ഡി.ഇ.ഒമാരായ ഉഷ മാനാട്ട്,എ.കെ.അനീഷ്,ജയരാജന്‍ നാമത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പങ്കെടുത്തു. ഉപജില്ലാ കായികമേളകള്‍ ഈ മാസം 30നകവും ശാസ്‌ത്രോ ത്സവം നവംബര്‍ 10 നകവും കലോത്സവം നവംബര്‍ അവസാന വാരത്തിലും പൂര്‍ത്തി യാക്കാന്‍ തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!