അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതി രോധ കുത്തിവെയ്പ് ക്യാംപ് നടന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 വളര്‍ത്തുനായ കള്‍ക്കും നാല് പൂച്ചകള്‍ക്കുമാണ് പ്രതിരോധ കുത്തിവെയ്പ് എടുത്തത്. വാക്‌സിനേഷന്‍ എടുത്ത മൃഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. സര്‍ട്ടിഫിക്കറ്റുമായി പഞ്ചായത്തില്‍ ചെന്നാലേ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് ലഭിക്കൂ. ക്യാമ്പിന് പുറമെ എല്ലാ ദിവസവും അലനല്ലൂര്‍ മൃഗാശുപത്രിയില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ സൗകര്യം ഉണ്ട്. മൃഗാശുപത്രിയില്‍ നേ രിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അറിയിച്ചാല്‍ വീട്ടിലെത്തി കുത്തിവെയ്പ്പ് എടുക്കുന്ന തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് അലനല്ലൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ രശ്മി അറിയിച്ചു. പ്രതിരോധ കുത്തിവെയ്പ് എടുത്ത വളര്‍ത്തുമൃഗങ്ങളുടെ ഉടമ സ്ഥര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് പി.പി. സജ്ന സത്താര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ട്തൊടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ബക്കര്‍, എം. ജിഷ, ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ കെ.ഹംസ, അജിത, എം.അബ്ദുല്‍ അലി, ഡോ.രശ്മി, ബാലന്‍ എന്നിവ ര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!