കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത്, ഗവ.വെറ്ററിനറി ഡിസ്പന്‍സറിയും സംയുക്തമായി വള ര്‍ത്തു നായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധകുത്തിവെപ്പ് കാംപെയിന് തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, മെമ്പര്‍ കെ.വിനീത സംസാരിച്ചു. ഡോ. രേവതി, ഡോ.ആയിഷ, ലൈവ് സ്റ്റോക് ഇന്പക്ടര്മാരായ ലക്ഷ്മിദേവി, പത്മാവതി എന്നിവര്‍ നേതൃത്വം നല്കി. 18ന് കണ്ടമംഗലം, കൊടക്കാട് സബ് സെന്റര്‍, 20ന് മലേറിയം, തിരുവിഴാംകുന്ന് സബ് സെന്ററിലും ക്യാംപുകള്‍ നടക്കും.